തൃത്താലയിലെ വിവാഹത്തിന് ജപ്പാനിൽ നിന്ന് അതിഥികൾ | KNews



തൃത്താല:തൃത്താലയിലെ വിവാഹത്തിന് വധു വരന്മാരെ ആശിർവദിക്കാൻ ജപ്പാനിൽ നിന്ന് അതിഥികളെത്തി.

തൃത്താല വടക്കുംമ്പാല അബ്ദുൽ അസീസിൻ്റെ മകൾ ശിഫയുടെ വിവാഹത്തിനാണ് ജപ്പാനിൽ നിന്ന് യൂക്കിയോ കിറോസ്മിയും ഭാര്യ ഹിറോക്കയും എത്തിയത്.

നേരത്തെ ഖത്തർ എംബസിയിൽ ജപ്പാൻ്റെ സ്ഥാനപതിയായിരുന്നു യൂക്കിയോ. അബ്ദുൽ അസീസിനും എംബസിയിലായിരുന്നു ജോലി. ഇവിടെ വെച്ചുള്ള സൗഹൃദമാണ് ഇവരെ തൃത്താലയിൽ എത്തിച്ചത്.

ഇരുവരും ഞായറാഴച വൈകീട്ട് യാത്ര തിരിക്കും. നേരത്തെ കേരളത്തിലെത്തി കുട്ടനാടിൻ്റെ സൗന്ദര്യം ആസ്വദിക്കാനും ഇവർ എത്തിയിരുന്നു.

Tags

Below Post Ad