ഗുരുവായൂരിൽ ഇടഞ്ഞോടിയ  ആനയെ തളച്ചു | KNews


 

തൃശൂർ: ഗുരുവായൂർ തമ്പുരാൻപടിയിൽ ഇടഞ്ഞ ആനയെ തളച്ചു. ഗുരുവായൂർ ദേവസ്വത്തിൻറെ കൊമ്പൻ സിദ്ധാർത്ഥൻ എന്ന ആനയെയാണ് തളച്ചത്.

 പുന്നത്തൂർ ആനക്കോട്ടയിൽ നിന്ന് കുളിപ്പിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. തുടർന്ന് ഇടഞ്ഞ ആന സമീപവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ച് റോഡിലൂടെ ഇറങ്ങിയോടുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.

കെട്ടുതറിയിൽ നിന്നും കുളിപ്പിക്കാൻ അഴിക്കുന്നതിനിടയിൽ ഇടഞ്ഞോടുകയായിരുന്നു. ആനക്കോട്ടയിൽ നിന്നും അര കിലോമീറ്ററോളം ഓടിയ ആന തമ്പുരാൻപടിയിൽ എത്തിയതോടെ ആനക്കോട്ടയിലെ പാപ്പാൻമാരും ജീവനക്കാരും ചേർന്ന് തളക്കുകയായിരുന്നു. 

ആന പൊതുവെ ശാന്തനായിരുന്നതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. തളച്ചതിനു ശേഷം ആനയെ തിരികെ ആനക്കോട്ടയിലേയ്ക്ക്

Tags

Below Post Ad