ബജറ്റിന് പിന്നാലെ സ്വർണവില വീണ്ടും ഉയർന്നു; ഇന്ന് കൂടിയത് രണ്ടു തവണയായി 400 രൂപ


 

കേന്ദ്രബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. രാവിലെയും ഉച്ചക്കുമായി രണ്ടു തവണയായി 400 രൂപയാണ് ഇന്ന് പവന് കൂടിയത്. 

രാവിലെ 200 രൂപ കൂടി 42200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമായി.

ഗ്രാമിന് രാവിലെ 25 രൂപ വർധിച്ച് 5275 രൂപയും ഉച്ചക്ക് വീണ്ടും 25 രൂപകൂടി 5300 രൂപയുമായി.

 ബജറ്റിൽ ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് മൂന്ന് ശതമാനം നികുതി വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 22 % ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയർത്തിയത്.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് നിലവിൽ 15 ശതമാനമാണ് തീരുവ. മൂന്ന് ശതമാനം ജി.എസ്.ടി കൂടി ചേര്‍ക്കുമ്പോള്‍ 18 ശതമാനം നികുതിയാകും. 

ഇതിനുപുറമേയാണ് ഇറക്കുമതി ചെയ്യുന്ന ആഭരണങ്ങൾക്ക് ഇപ്പോൾ മൂന്ന് ശതമാനം കൂടി നികുതി കൂട്ടിയത്. ഇതും വിലയിൽ പ്രകടമാകും.

Tags

Below Post Ad