ചങ്ങരംകുളം : താടിപ്പടിയിൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരണപ്പെട്ടു
ചങ്ങരംകുളം ചിയ്യാന്നൂർ സ്വദേശി പരേതനായ സിദ്ധിയുടെ മകൻ കോട്ടെലവളപ്പിൽ മുഹമ്മദ് (43)ആണ് മരണപ്പെട്ടത്.
വളയംകുളം എവിഎം സ്‌കൂളിൽ നിന്ന് മക്കളെ എടുത്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.മക്കളായ ഹംന, ഹന എന്നിവർക്ക് പരിക്കേറ്റു.
അപകടത്തിൽ പരിക്കേറ്റ മുഹമ്മദിനെ ചങ്ങരംകുളത്തും പിന്നീട് തൃശൂരിലേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിയ്യാനൂരിലെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുഹമ്മദിൻ്റെ വിയോഗം കെഎംസിസി , മുസ്ലിം ലീഗ് സഹപ്രവർത്തകരെ തീരാ ദു:ഖത്തിലാഴ്ത്തി.
തൃശൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
മാതാവ് കദീജക്കുട്ടി ഭാര്യ ഷെമീന മക്കൾ ഹംന, ഹയ, ആയിഷ, ഹാമിഷ്
ചങ്ങരംകുളത്ത് പിക്കപ്പ് വാൻ ബൈക്കിലിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
ഫെബ്രുവരി 01, 2023
Tags