കുമരനല്ലൂരിൽ തീപ്പിടിച്ച വീട്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ദർശിച്ചു


 കപ്പൂർ പഞ്ചായത്ത് കള്ളിക്കുന്ന് കിഴക്കിനക്കര സുബ്രമണ്യൻ്റെ  തീപ്പിടിച്ച് കത്തിയ വീട് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ, വാർഡ് മെമ്പർ എം രാധിക, സെക്രട്ടറി ബിജുമോൾ, എ ഇ ജിഷ എന്നിവർ സന്ദർശിച്ചു


നാശനഷ്ട്ടങ്ങൾ വിലയിരുത്തി. നഷ്ട്ടങ്ങളുടെ റിപ്പോർട്ട് വില്ലേജിലേക്ക് നൽകാൻ എഇയ്ക്ക് നിർദേശം നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. സുബ്രഹ്മണ്യൻ്റെ ഭാര്യ അംബികയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്

Below Post Ad