ഒറ്റപ്പാലം : വാണിയംകുളം പനയൂർ ഹെൽത്ത് സെന്റർ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) കുത്തേറ്റ് കൊലചെയ്യപ്പെട്ടു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിലെ കുടുംബ വഴക്കിലിടപെട്ട ശ്രീജിത്തിനെ മദ്യലഹരിയിലായിരുന്ന അയൽവാസി ജയദേവന്‍ കുത്തി കൊലപ്പേടുത്തുകയായിരുന്നു.
രക്ഷിതാക്കളെ അടക്കം ഉപദ്രവിക്കാന്‍ ജയദേവന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് ശ്രീജിത്തിനെ കുത്തിയത്.പ്രതി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം പികെ ദാസ് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.