ഹൃദയാഘാതം ; ചാലിശ്ശേരി സ്വദേശി ഖത്തറിൽ മരണപ്പെട്ടു 


 

ചാലിശ്ശേരി: ചാലിശ്ശേരി ഖദീജ മൻസിലിനടുത്ത് താമസിച്ചിരുന്ന  അറക്കൽ കബീറിന്റ മകൻ മുഹമ്മദ് ജാഫർ യുവാവ് ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

വ്യാഴാഴ്ച്ച രാത്രി സാധാരണ ഗതിയിൽ റൂമിൽ കിടന്നുറങ്ങിയ  ജാഫർ വെള്ളിയാഴ്ച്ച ഉച്ചയായിട്ടും എണീക്കാത്തതിനെ  തുടർന്ന് സഹ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ഏകദേശം 6 മണിക്കൂർ മുമ്പ് മരണം നടന്നിട്ടുണ്ട് എന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.

തൃശ്ശൂർ ജില്ലയിലെ കുരഞ്ഞിയുർ എന്ന സ്ഥലത്താണ് ആദ്യം താമസിച്ചിരുന്നത്.പിന്നീട് കപ്പൂർ പഞ്ചായത്തിലെ മണ്ണാറപറമ്പിലേക്കും പിന്നീട് ചാലിശ്ശേരിയിലേക്കും താമസം മാറുകയായിരുന്നു.

Below Post Ad