ദുബൈ മൂന്ന് മാസ കാലാവധിയുള്ള വിസ അനുവദിച്ചുതുടങ്ങി


 


ദുബൈ: ദുബൈയിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നതിന് 90 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിച്ചു തുടങ്ങി. 

ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ വെബ്‍സൈറ്റ് വഴിയോ ആമിര്‍ സെന്ററുകള്‍ വഴിയോ ഈ വിസകള്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷിക്കുമ്പോള്‍ റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ആയിരം ദിര്‍ഹം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.
റീഫണ്ടബിള്‍ ഡെപ്പോസിറ്റും സേവന ഫീസും ഉള്‍പ്പെടെ ആകെ 1770 ദിര്‍ഹമാണ് വിസ എടുക്കാന്‍ ചെലവ് വരുന്നതെന്ന് അപേക്ഷകര്‍ അഭിപ്രായപ്പെട്ടു. 

അതേസമയം ട്രാവല്‍ ഏജന്‍സികള്‍ക്ക് ഈ വിസകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ നിലവില്‍ സാധിക്കുന്നില്ല. പകരം വ്യക്തികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായോ ആമിര്‍ സെന്ററുകള്‍ വഴിയോ അപേക്ഷിക്കാന്‍ സാധിക്കും. ഇങ്ങനെ അപേക്ഷിച്ചവര്‍ക്ക് വിസ കിട്ടുന്നുമുണ്ട്

Tags

Below Post Ad