കൂറ്റനാട്ട് അപകട പരമ്പര ; നാല് അപകടങ്ങൾ, അഞ്ചുപേർക്ക് പരിക്ക്


 

കൂറ്റനാട്: കൂറ്റനാട് സെന്ററിലും പട്ടാമ്പി-കുറ്റനാട് പാതയിലുമായുണ്ടായ രണ്ട് അപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്കേറ്റു. കൂറ്റനാട് സെന്ററിൽ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ ടെമ്പോയും ബൈക്കും കൂട്ടിയിടിച്ചു.

അപകടത്തിൽ ബൈക്ക് യാത്രക്കാരൻ വട്ടംകുളം സ്വദേശി സിദ്ദീഖിന് (49) കാലിന് നിസ്സാര പരിക്കേറ്റു. കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.

അഞ്ചുമണിയോടെ പട്ടാമ്പി-കൂറ്റനാട് പാതയിലെ സ്വകാര്യമാളിനു സമീപം മോട്ടോർ ബൈക്കും കാറും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികനായ ഷൊർണൂർ സ്വദേശി ബൈജു (31), കാറോടിച്ചിരുന്ന മുണ്ടൂർ സ്വദേശി അജീഷ് (40) എന്നിവർക്ക് പരിക്കേറ്റു.

പട്ടാമ്പി - കൂറ്റനാട് പാതയിൽ ചാലിപ്പുറത്തും കാറും ബൈക്കും കൂട്ടിയിടിച്ചു. രാത്രി 8.40-നായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഒമ്പതു മണിയോടെ ചാലിശ്ശേരി കൂറ്റനാട് പാതയിലുണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികനായ സുബിൻ (34) പരിക്കേറ്റു.

Below Post Ad