കൊച്ചി : കൃത്രിമ ആര്‍ത്തവ സൃഷ്ടിയിലൂടെ സ്വര്‍ണ്ണം കടത്തിയ യുവതി പിടിയില്‍ .റിയാദില്‍ നിന്നു സ്വര്‍ണ്ണവുമായി എത്തിയ യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്.
യുവതി 582 ഗ്രാം സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണം ഒളിപ്പിയ്ക്കാന്‍ പെയിന്റും, രാസവസ്തുക്കളും ഉപയോഗിച്ചു കൃത്രിമമായി ആര്‍ത്തവം സൃഷ്ടിയ്ക്കുകയായിരുന്നു.
ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നി. ദേഹ പരിശോധന ആവശ്യപ്പെട്ടപ്പോള്‍ തനിയ്ക്ക് ആര്‍ത്തവമാണെന്നു യുവതി പറഞ്ഞു.
എന്നാല്‍ പരിശോധനയില്‍ യുവതിയുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ കണ്ടെത്തുകയായിരുന്നു. ഏകദേശം 30 ലക്ഷത്തോളം രൂപ ഇതിനു വില വരും.