കല്ലടത്തൂർ താലപ്പൊലി ഇന്ന് | KNews




 

പടിഞ്ഞാറങ്ങാടി  : പതിനഞ്ചോളം പൂരം വരവുകളുമായി കല്ലടത്തൂർ താലപ്പൊലി വെള്ളിയാഴ്ച ആഘോഷിക്കും. 

ഉച്ചയ്ക്ക് മൂന്നിന് കാവുംപുറത്ത് നടുവത്ത് മനയ്ക്കൽനിന്ന്‌ മൂന്ന് ആനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ദേവസ്വംവക എഴുന്നള്ളിപ്പ് നടക്കും. തുടർന്ന്, കൊടലിൽ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം ക്ഷേത്രാങ്കണത്തിൽ നടക്കും. 

5.30-ന് മേളവും ഏഴിന് കല്ലടത്തൂർ ദേശം വെടിക്കെട്ട് കമ്മിറ്റിയുടെ ആകാശാലങ്കാരവും നടക്കും. കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, ഇടയ്ക്ക പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കും.

Below Post Ad