കൊപ്പം: ഗരീബ് നവാസ് ഫൗണ്ടേഷൻ ഉർസെ അജ്മീർ എന്നപേരിൽ അജ്മീർ ആണ്ടുനേർച്ച വെളളി, ശനി ദിവസങ്ങളിൽ സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് സയ്യിദ് കെ.എസ്. ഉണ്ണിക്കോയതങ്ങൾ പതാക ഉയർത്തും.
തുടർന്നുനടക്കുന്ന ചടങ്ങ് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദർ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികളായ കെ.കെ. ബഷീർ റഹ്മാനി, കെ. ഹാഫിസ് ഉസ്മാൻ വിളയൂർ, പി. ഉമർ മുളയങ്കാവ് തുടങ്ങിയവർ അറിയിച്ചു.
18-ന് രാവിലെ പ്രകീർത്തന സദസ്സോടെ ഉറൂസ് ആരംഭിക്കും. തുടർന്ന്, ജി.എൻ. കുടുംബസംഗമവും ആത്മീയസമ്മേളനവും നടക്കും