സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവിലയിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന വർധന രേഖപ്പെടുത്തി. പവന്റെ വില 1,200 രൂപയാണ് കൂടിയത്. 43,040 രൂപയായിരുന്ന പവന്റെ വില ഇതോടെ 44,240 രൂപയായി.ഗ്രാമിനാകട്ടെ 150 രൂപ കൂടി 5530 രൂപയുമായി. ഒരാഴ്ചക്കിടെ 3,520 രൂപയുടെ വർധന.
വില 44,000 കടന്നതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 48,000 രൂപയോളം മുടക്കേണ്ട സ്ഥിതിയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാന പ്രകാരമാണ് ഇത്രയൂം വില നൽകേണ്ടിവരിക.
യുഎസിലും യൂറോപ്പിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ബാങ്കുകൾ തകർച്ച നേരിട്ടതുമാണ് സ്വർണം നേട്ടമാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,988 ഡോളറിലാണ് വ്യാപാരം നടന്നത്.
സ്വർണ വിലയിൽ വൻ കുതിപ്പ്: ഇന്ന് കൂടിയത് 1,200 രൂപ, പവന് 44000 കടന്നു.
മാർച്ച് 18, 2023
Tags