ചാലിശ്ശേരി നിഖില്‍ പ്രഭയുടെ വീഡിയോ പങ്കുവച്ച് എ.ആര്‍ റഹ്മാൻ


 

ഇന്ത്യയുടെ അഭിമാനമായ സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ ശബ്ദസാമ്യം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ ആളാണ് തൃശ്ശൂർ ജില്ലയിലെ ചാലിശ്ശേരി സ്വദേശി നിഖിൽ പ്രഭാ. പാടുമ്പോൾ എ.ആർ റഹ്മാന്റെ ശബ്ദവുമായി നല്ല സാമ്യമുള്ളതിനാൽ പെട്ടെന്ന് ശ്രദ്ധേയനായി. എന്നാൽ പിന്നീട് ശബ്ദസാമ്യം നിഖിലിന് ഒരു വിനയായി മാറുകയും ചെയ്തു.

ഫ്ലവേഴ്സ് കോമഡി ഉത്സവത്തിലൂടെ നിഖിൽ തൻറെ കഴിവ് തെളിയിച്ചത്തോടെ ജനം അദ്ദേഹത്തിൻ്റെ അംഗീകരിച്ചു. ഇപ്പോഴിതാ തൻ്റെ ശബ്ദവുമായി സാമ്യമുള്ള നിഖിൽ പ്രഭയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സാക്ഷാൽ എ.ആർ റഹ്മാൻ.


എ.ആർ റഹ്മാൻ ഗാനങ്ങളോട് പ്രിയമേറെയുള്ള നിഖിൽ, ഒരു സംഗീത സംവിധായകനും ഗായകനുമാണ്. ഏതാനും ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. എന്നാൽ എ.ആർ റഹ്മാന്റെ ശബ്ദസാമ്യം നിഖിലിനെ കൂടുതൽ ശ്രദ്ധേയനാക്കി. 

സോഷ്യൽ മീഡിയയിൽ നിഖിലിന്റെ പാട്ടുകൾ വൈറലായതോടെ പലർക്കും സംശയമായി, ഇത് യഥാർത്ഥ ശബ്ദമാണോ അതോ വ്യാജമാണോ എന്ന്?

റഹ്മാൻ ആരാധകർ വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് നിഖിലിനെ രൂക്ഷമായി വിമർശിച്ചു. തുടർന്ന് കോമഡി ഉത്സവത്തിലൂടെ താൻ വ്യാജനല്ലെന്നും റഹ്മാന്റെ ശബ്ദസാമ്യം യഥാർത്ഥമാണെന്നും നിഖിൽ തെളിയിച്ചു. 

ഫ്ലവേഴ്സ് ടിവി സംരക്ഷണം ചെയ്ത എപ്പിസോഡ് പങ്കുവച്ച് നിഖിലിൻ്റെ കഴിവിനെ അംഗീകരിച്ചിരിക്കുകയാണ് എ.ആർ റഹ്മാൻ. ട്വിറ്ററിലാണ് റഹ്മാൻ നിഖിലിൻ്റെ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

എ.ആർ റഹ്മാൻ സാറിൻ്റെ നേരിട്ടുള്ള ഒരു വിളിക്കായി കാത്തിരിക്കുകയാണെന്ന് നിഖിൽ പ്രഭ പറഞ്ഞു.



Below Post Ad