കപ്പൂർ : കുടുബശ്രീ മ്യഗസംരക്ഷണ വകുപ്പ് കെപ്കോ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ ആദ്യത്തെ കുടുബശ്രീ കേരള ചിക്കൻ ഔട്ട് ലറ്റ് കപ്പൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചേക്കോട് മില്ല് പ്രദേശത്ത് പ്രവർത്തനം ആരംഭിച്ചു.
ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെവി ആമിനകുട്ടി അദ്ധ്യക്ഷയായി. ആദ്യ വിൽപന ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് നിർവ്വഹിച്ചു.
ജില്ലാ മിഷൻ കോർഡിനേറ്റർ മനോജ് ബി എസ് പദ്ധതി വിശധീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി യു സുജിത മെമ്പർ കെ ടി അബ്ദുള്ളക്കുട്ടി ബ്ലോക്ക് വ്യവസായ ഓഫീസർ പ്രതീഷ്, പഞ്ചായത്ത് ഇൻ്റേൺ രമ്യ, കുടുബശ്രീ സി ഡി എസ് അംഗങ്ങൾ, എ ഡി എസ് അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
വാർഡ് മെമ്പർ ഹസീന ബാൻ സ്വാഗതം പറഞ്ഞു. കുടുബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ നിഷാ ബാബു നന്ദി പറഞ്ഞു.