പട്ടാമ്പി : രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡ് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചു ബൈക്ക് യാതക്കാരനായ ഫാർമസി വിദ്യാർഥി മരിച്ചു.
പട്ടാമ്പി വിളയൂർ എടത്തോൾ മുഹമ്മദ്കുട്ടിയുടെ മകൻ റാസി റോഷൻ (22) ആണു മരിച്ചത്. ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളജ് വിദ്യാർഥിയാണ്.
ചൊവ്വാഴ്ച രാത്രി 11.05നാണ് അപകടം. നാട്ടുകാർ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോടു നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ബസ് ആണ് ഇടിച്ചത്. അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗതം മുടങ്ങി.
ബസ് ഇടിച്ചു ബൈക്ക് യാതക്കാരനായ പട്ടാമ്പി വിളയൂർ സ്വദേശി ഫാർമസി വിദ്യാർഥി മരിച്ചു
മാർച്ച് 22, 2023