പാറേമ്പാടത്ത് വീണ്ടും ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം


 കുന്നംകുളം: പാറേമ്പാടത്ത് വീണ്ടും ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

 കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർശയിൽ വരികയായിരുന്ന   ടോറസ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.

 പെരുമ്പിലാവ് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് ദിശ തെറ്റിച്ചുവന്ന് ടോറസ് ലോറിയുടെ പിൻവശത്തെ ടയറിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ടോറസ് ലോറിയുടെ പുറകിലെ ടയർ പൊട്ടി.അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് കുന്നംകുളത്ത് നിന്നുള്ള തെക്കേക്കര ക്രെയിൻ സർവീസെത്തി അപകടത്തിൽപ്പെട്ട കാർ റോഡിൽ നിന്നും നീക്കം ചെയ്തു. 

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ താഴത്തെ പെട്രോൾ പമ്പിന് മുൻവശത്ത് അമിതവേഗതയിലത്തിയ ടോറസ് ലോറി കാറിനെ ഇടിച്ച് 100 മീറ്ററോളം വലിച്ചു കൊണ്ടു പോയിരുന്നു.

Below Post Ad