ലുലു ജീവനക്കാരൻ  അബുദാബിയില്‍ മരിച്ചു | KNews


 

അബുദാബി : ലുലു ജീവനക്കാരൻ  അബുദാബിയില്‍ മരിച്ചു.തൃശൂര്‍ ജില്ലയിലെ പാവറട്ടി വന്മേനാട് ജുമുഅത്ത് പള്ളിക്കുസമീപം താമസിക്കുന്ന സൈഫുദ്ദീന്‍ (39) ആണ് മരിച്ചത്.വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബക്കര്‍-സൂബൈദ ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ 16 വര്‍ഷമായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്ന സൈഫുദ്ദീന്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഷഹീനയാണ് ഭാര്യ. ഏക മകന്‍ സയാന്‍. അലി,ഫാറൂഖ്,ബല്‍ഖീസ് എന്നിവര്‍ സഹോദരങ്ങളാണ്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Below Post Ad