ആനക്കര: ഇന്ത്യൻ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ജാഥ ആനക്കര വടക്കത്ത് തറവാട്ടിൽ നിന്നും ധീര രക്ത സാക്ഷികൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി കൊണ്ടു തുടക്കം കുറിച്ചു.
പതാക ജാഥ ഉദ്‌ഘാടനം കെ പി സി സി നിർവാഹക സമിതി അംഗം ശ്രീ സി വി ബാലചന്ദ്രൻ മാസ്‌റ്റർ ഉദ്‌ഘാടനം നിർവഹിച്ചു.ജാഥ ക്യാപ്റ്റൻ സബാഹ് കൂടല്ലൂർ വൈസ് ക്യാപ്റ്റൻ അഡ്വ: സുബ്രമണ്യൻ ,ജാഥ കോഓർഡിനേറ്റർ ഇസ്മായിൽ സംസ്ഥാന ഭാരവാഹികളായ ഒ കെ ഫാറൂഖ് ,ജസീർ മുണ്ടറോട്ട് ഡോ.പി സരിൻ, എ കെ ഷാനിബ് നിയോജക മണ്ഡലം പ്രസിഡന്റ് സനോജ് കണ്ടലയിൽ ,മണ്ഡലം പ്രസിഡന്റ് തമ്പി
ആനക്കര പഞ്ചായത്ത് പ്രസിഡന്റ കെ മുഹമ്മദ് ,ഡി സി സി സെക്രട്ടറിമാരായ ബാബു നാസർ ,മാധവദാസ് കപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ബാലകൃഷ്ണൻ,ആനക്കര മണ്ഡലം പ്രസിഡന്റ് സാലിഹ് തുടങ്ങിയ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.