ആധാർ പാൻ ബന്ധിപ്പിക്കലിന്‌  ദിവസങ്ങൾ മാത്രം ; സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തം


 

പാൻ കാർഡിനെ ആധാറുമായി മാർച്ച് 31നകം നിർബന്ധമായും ബന്ധിപ്പിക്കണമെന്ന സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു.

ഇന്റർനെറ്റിന്റെ ലഭ്യതയില്ലായ്മ, സാങ്കേതികമായ അറിവില്ലായ്മ, പാൻ കാർഡിനായി പേര് രജിസ്റ്റർ ചെയ്യുന്നതിലും മറ്റും ഇപ്പോഴും നേരിടുന്ന പ്രായോഗിക തടസ്സങ്ങൾ തുടങ്ങിയ കാരണങ്ങളാൽ നിരവധി പേർക്ക് ബന്ധിപ്പിക്കൽ സാധ്യമായിട്ടില്ല.

ആധാറുമായി നിർബന്ധമായും പാൻ ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം ഇനിയും അറിയാത്തതായി ഉൾഗ്രാമങ്ങളിലും മറ്റും നിരവധി പേരുണ്ട്. ഇക്കാര്യത്തിൽ വേണ്ടത്ര പ്രചാരണം കേന്ദ്രം നടത്തിയിട്ടുമില്ല.

മാർച്ച് 31നകം പാനും ആധാറും ബന്ധിപ്പിക്കാനും ആയിരം രൂപ പിഴയൊടുക്കണം. അതിനകം ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് കാലഹരണപ്പെടുമെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചത്.

മറ്റ് നിയമനടപടികളുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. പാൻ കാർഡ് ബന്ധിപ്പിക്കൽ സാധ്യമാകാതെ വരുന്നവർക്ക് വരുമാന നികുതി അടയ്ക്കുന്നതിലും മറ്റും ബുദ്ധിമുട്ട് നേരിടും.

Tags

Below Post Ad