നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്


 

കൂറ്റനാട് : നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കര്‍ണ്ണാടക സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്ക്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ചാലിപ്പുറത്തു വച്ച് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

 ഇടിയില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Below Post Ad