ചിരിക്കാത്ത കണ്ടക്ടറെ ചിത്രം വരച്ച് നൽകി ചിരിപ്പിച്ച വൈറൽ ചിത്രകാരി ഇവിടെയുണ്ട് | KNews


 

തൃത്താല : ഒരാളെ ചിരിപ്പിക്കാന്ന് പറഞ്ഞാ വലിയ പാടാണ്. നമ്മൾ എന്ത് പറഞ്ഞാലും ചെയ്താലും ചിരിക്കാതെ ഗൗരവത്തിലിരിക്കുന്ന ചില ആളുകളുണ്ട്.അത് ഒപ്പം ജോലി ചെയ്യുന്നവരാകാം പഠിക്കുന്നവരാകാം യാത്ര ചെയ്യുന്നവരാകാം.

എന്നാൽ  സ്ഥിരം യാത്ര ചെയ്യുന്ന ബസിലെ ഗൗരവക്കാരനായ കണ്ടക്ടറെ ചിത്രം വരച്ച് നൽകി ചിരിപ്പിച്ച ഒരു പെൺകുട്ടി ഇവിടെയുണ്ട്.

തൃത്താല വി.കെ കടവിലെ ഈരാറ്റും വക്കത്ത് അഷ്റഫിൻ്റെയും ഷഹർബാനിൻ്റെയും മകൾ ഫാത്തിമ തമന്നയാണ് ആ ചിത്രകാരി.

തമന്ന വരച്ച ചിത്രം കണ്ടക്ടർക്ക് നൽകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ചില ചിത്രങ്ങൾ നമ്മെ ചിന്തിപ്പിക്കുന്നതാകാം. ചിലത് ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമാകാം.

എന്നാൽ ഒരു ചിത്രം കൊണ്ട് ഗൗരവക്കാരനായ ഒരാളെ ചിരിപ്പിക്കാനാകുമെന്ന് നമുക്ക് കാണിച്ചുതന്ന ചിത്രകാരിയാണ് തമന്ന.

പട്ടാമ്പി  ശിൽപചിത്രയിൽ ചിത്രകല പഠിക്കുന്ന ഫാത്തിമ്മ തമന്ന ചിത്രകലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള തെയ്യാറെടുപ്പിലാണ്.

ന്യൂസ് ഡെസ്ക് . കെ ന്യൂസ്

വീഡിയോ :



Below Post Ad