ബറാഅത്ത് രാവ്  ഇന്ന് | KNews


 

ഇസ്ലാമില്‍ ഏറെ ശ്രേഷ്ഠതയുള്ള ശഅ്ബാന്‍ 15ാം ദിനത്തോടനുബന്ധിച്ചുള്ള ബറാഅത്ത് രാവ്  ഇന്ന് ( മാർച്ച് 7 ചൊവ്വ )ആചരിക്കും


വിശുദ്ധ റമദാന്‍ മാസത്തിനു മുന്നോടിയായി എത്തുന്ന പവിത്രമായ രാവാണ് ശഅ്ബാന്‍ 15ന്റെ രാവായ ബറാഅത്ത് രാവ്.

ഈ രാത്രിയില്‍ ദീര്‍ഘായുസ്സ്, ഭക്ഷണ വിശാലത, പാരത്രിക മോക്ഷം എന്നിവ ലക്ഷ്യമാക്കി വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് യാസീന്‍ മൂന്നു തവണ പാരായണം ചെയ്യലും വിവിധ ദിക്റ്-ദുആകള്‍ അധികരിപ്പിക്കലും വിശ്വാസികള്‍ക്കിടയില്‍ പതിവുള്ളതാണ്.

ലൈലത്തുല്‍ റഹ് മ (കാരുണ്യ രാത്രി), ലൈലത്തുല്‍ മുബാറക (അനുഗ്രഹീത രാത്രി), ലൈലത്തു സ്വക്ക് (വിധി തീര്‍പ്പു രാത്രി), ലൈലത്തുല്‍ ബറാഅ (വിമോചന രാത്രി) എന്നിങ്ങനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഈ രാത്രിയുടെ മഹത്വവും പ്രാധാന്യവും പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

ഈ രാവില്‍ അല്ലാഹു ധാരാളം പേര്‍ക്ക് മഗ്ഫിറത്ത് (പാപമോചനം) നല്‍കുമെന്ന ഹദീസുകളുമുണ്ട്. രാവിൻ്റെ പകലിൽ നോമ്പെടുക്കുന്നതും പുണ്യമാണ്

Below Post Ad