വളാഞ്ചേരി : അന്തർ സംസ്ഥാന മോഷ്ടാവായ കാർലോസ് എന്ന അനിൽകുമാറിന്റെ കൂട്ടാളി കരുവാരക്കുണ്ട് പൂളക്കുന്നു ചെറുമല വീട്ടിൽ ഷംസുദ്ധീൻ വളാഞ്ചേരി പോലീസിന്റെ പിടിയിൽ.
വടക്കാഞ്ചേരി, ഷൊർണുർ, ചാലിശ്ശേരി, ചങ്ങരംകുളം, വളാഞ്ചേരി, കോഴിക്കോട് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ വീടുകളിലും ആരാധനാലയങ്ങളിലും മോഷണം നടത്തിയിരുന്ന പ്രതി കൂടെയുള്ള അനിൽകുമാർ പോലീസ് പിടിയിലായതറിഞ്ഞു ഒളിവിൽ പോകുകയായിരുന്നു.
കരുവാരക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക കേസ്സിലടക്കം പ്രതിയായ ഇയാളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ രൂപീകരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു.
തീരുർ ഡി. വൈ. എസ്.പി കെ. എം ബിജുവിന്റെ നേതൃത്വത്തിൽ വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹാരിസ്, സിവിൽ പോലീസ് ഓഫീസർ വിനീത് എന്നിവരും തീരുർ ഡാൻസാഫ് സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്