തൃത്താല: നിയമം കര്‍ക്കശമാക്കി വന്നിരുന്ന തൃത്താലയിലെ എസ്.ഐക്ക് നിര്‍ബന്ധിത സ്ഥലമാറ്റം.
മൂന്ന് മാസം മുമ്പാണ് എസ്.ഐയായി സി.രമേഷ് തൃത്താലയിലെത്തിയത്. എന്നാല്‍, നിരവധി കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും നിയമലംഘനത്തിന് കുടപിടിക്കാനും നീക്കുപോക്കുകള്‍ക്കും തയാറാവാതെ വന്നതോടയാണ് എസ്.ഐയെ ഒറ്റപ്പാലം ട്രാഫിക്കിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഉത്സവാഘോഷ പരിപാടികളില്‍ ശബ്ദമലിനീകരണം ഉള്‍പ്പടെ നിയമം പാലിക്കാത്തതിന് എസ്.ഐ നടപടി സ്വീകരിച്ചിരുന്നത് ചിലരെ പ്രകോപിതരാക്കിയിരുന്നു.
എസ്.ഐക്കും പൊലീസിനും നേരേ അക്രമം നടത്തിയവർ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
മാർച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ആലൂർ കുണ്ടുകടവിൽ രാത്രി പത്തുമണിക്ക് ശേഷവും അനുമതിയില്ലാതെ ഗാനമേള നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ തൃത്താല എസ്.ഐ. രമേഷിനെയും ഏഴു പോലീസുകാരെയും ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു.
ആൾക്കൂട്ടത്തെ ചെറുക്കാൻ കഴിയാതെ വന്നതോടെ പോലീസ് പിൻമാറേണ്ടിവന്നു.
പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
തുടർന്ന് കണ്ടാലറിയാവുന്ന 60 പേർക്കെതിരെ തൃത്താല പോലീസ് കേസെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു
വെബ് ഡെസ്ക് , കെ ന്യൂസ്