പറക്കുളം: വേനലവധി ആരംഭിച്ചതോടെ യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ കപ്പൂർ പഞ്ചായത്തിൽ സൗജന്യ നീന്തൽ പരിശീലനത്തിന് തുടക്കമായി.
കപ്പൂർ പഞ്ചായത്തിലെ പറക്കുളം സി.എസ് സ്പോർട്സ് ഹബ്ബിലെ നീന്തൽക്കുളത്തിലാണ് പരിശീലനം. മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ ആദ്യ ബാച്ചിന്റെയും ഏപ്രിൽ 25 മുതൽ 29 വരെ രണ്ടാമത്തെ ബാച്ചിന്റെയും പരിശീലനം നടക്കും. ആകെ 100 കുട്ടികൾക്കാണ് പരിശീലനം. പരിശീലകരായ പ്രസീത, ടർബു, വിഷ്ണു, ഹരികൃഷ്ണൻ എന്നിവരാണ് പരിശീലകർ.
തൃത്താല മണ്ഡലത്തിൽ എൻലൈറ്റ്- സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള നീന്തൽ പരിശീലനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ അദ്യക്ഷത വഹിച്ചു.
നീന്തൽ പഠനത്തിനായ് സി എസ് സ്പോർട്സ് ഹബ്ബിലെ നീന്തൽക്കുളം വിട്ടുനൽകിയ സൈനുദ്ദീന് മന്ത്രി എം ബി രാജേഷ് പ്രത്യേക നന്ദി രേഖപ്പെടുത്തി.
വരും വർഷങ്ങളിൽ മറ്റ് പഞ്ചായത്തുകളിലേക്ക് കൂടി പരിശീലനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
രജിസ്ട്രേഷന് ബന്ധപ്പെടുക 9633877504, 9446907901