ചങ്ങരംകുളം: ചിയ്യാനൂർ സ്വദേശി അബൂദാബിയിൽ കുഴഞ്ഞ് വീണ് മരിച്ചു.ചിയ്യാനൂർ റേഷൻകടക്ക് സമീപത്ത് താമസിച്ചിരുന്ന പരേതനായ കൂടത്തിങ്ങൽ കൃഷ്ണൻ നായരുടെ മകൻ ഉണ്ണി എന്ന ശ്രീകുമാർ(52)ആണ് അബൂദാബിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചത്.
ചൊവ്വാഴ്ച കാലത്ത് താമസ സ്ഥലത്ത് കുഴഞ്ഞ് വീണ ശ്രീകുമാറിനെ സുഹൃത്തുക്കൾ ചേർന്ന് അബൂദാബി ഖലീഫ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വർഷങ്ങളായി അബൂദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി സഹപ്രവർത്തകർ അറിയിച്ചു.
മാതാവ്കുഞ്ഞിലക്ഷ്മി അമ്മ (പരേത)ഭാര്യ സ്മിത.മകൻ ശ്രീദേവ്. സഹോദരങ്ങൾ: ശോഭ,ശ്രീധരൻ