ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റി നിയമനം | KNews


 

ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി തസ്തികയില്‍ കരാര്‍ നിയമനം. എക്‌സ്-സര്‍വീസ്മാന്‍മാര്‍ക്ക് അപേക്ഷിക്കാം.

 10,000 രൂപയാണ് വേതനം. പ്രായപരിധി 18 നും 50 നും മധ്യേ. എട്ടാം തരം/ ആര്‍മി സെക്കന്റ് ക്ലാസ്/തത്തുല്യ യോഗ്യത, 165 സെന്റിമീറ്റര്‍ ഉയരം, 80 സെന്റിമീറ്റര്‍ ചെസ്റ്റ് (നോര്‍മല്‍), 85 സെന്റിമീറ്റര്‍ ചെസ്റ്റ് (ഓണ്‍ എക്‌സ്പാന്‍ഷന്‍) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഏപ്രില്‍ 26 ന് വൈകിട്ട് അഞ്ചിനകം നേരിട്ട് അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍: 04662256368.

Below Post Ad