അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍  പരുതൂര്‍  കരുവാന്‍പടി സ്വദേശി മരിച്ചു


 

അബുദാബി: അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു.  തൃത്താല പരുതൂര്‍ പഞ്ചായത്തിലെ കരുവാന്‍പടി ചൊഴിയാംപറമ്പത്ത് സുബീഷ് (36) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

അപകടം സംഭവിച്ച വാഹനത്തില്‍ കൂടെയുണ്ടായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ എറണാകുളം പിറവം സ്വദേശി വെട്ടുകല്ലുങ്കല്‍ റോബിന്‍ ജോസഫ് (43) ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് രണ്ടുപേരും ചികിത്സ തേടിയിട്ടുണ്ട്.

അബുദാബിയില്‍ കാര്‍പെന്റര്‍ ആയി ജോലിചെയ്യുകയായിരുന്നു സുബീഷ്. ഈ ഒക്ടോബറില്‍ വിവാഹം നടക്കാനിരിക്കെയാണ് മരണം.

പേരച്ചന്‍, രാധാമണി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: സുരേഷ് ബാബു, സുനിത, സുജാത. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Below Post Ad