ഷൊർണ്ണൂർ:വന്ദേഭാരത് എക്സ്പ്രസ് ട്രൈയിനിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു.രാവിലെ 10.02 നും തിരിച്ച് വൈകീട്ട് 5.28 നു ഷൊർണൂരിൽ എത്തും.
ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ വന്ദേഭാരത് ട്രൈയിൻ തടയുമെന്ന് വി കെ ശ്രീകണ്ഠൻ എം.പി പറഞ്ഞിരുന്നു.
സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷൊർണൂർ എംഎൽഎ പി. മമ്മിക്കുട്ടിയും റെയിൽമെ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
വന്ദേ ഭാരത് എക്സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും നിവേദനം നൽകിയിരുന്നു.
വന്ദേഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു
ഏപ്രിൽ 22, 2023
Tags