ചങ്ങരകുളത്ത് സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു.കുറ്റിപ്പാല സ്വദേശി മുല്ലശ്ശംവീട്ടിൽ സാലിഹ്(28)സാലിഹിന്റെ ഭാര്യനന്നംമുക്ക് സ്വദേശി വാദ്യാർ പറമ്പിൽ അബ്ദുൽ ഖാദറിന്റെ മകൾഷിഫ്ന(20) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ പെട്രോൾ പമ്പിന് മുൻവശത്ത് വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം.എടപ്പാൾ റോഡിൽ നിന്ന് വന്നിരുന്ന ബൈക്ക് ഹൈവേയിൽ നിന്ന് ടൗണിലെക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ തൃശ്ശൂർ നിന്ന് കുറ്റിപ്പുറത്തേക്ക് പോയിരുന്ന സ്വകാര്യബസ്സ് ഇടിക്കുകയായിരുന്നു.
ബസ്സ് അമിത വേഗതയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.