കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു, യാത്രക്കാരന് ശിരസറ്റ് ദാരുണാന്ത്യം


 

പാലക്കാട്‌: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. യത്തീംഖാന പള്ളിക്കു മുൻവശത്തുള്ള ബൈപ്പാസിൽ പാലത്തിനു സമീപത്ത് വച്ചാണ് സംഭവം. 

പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ബൈപ്പാസിൽ വച്ച് വടക്കഞ്ചേരി ടൗണിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.  

പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്ത് ഡോറിനോട് ചേർന്നാണ് ഇടിയേറ്റത്. ഇതിനോട് ചേർന്നുള്ള സീറ്റിൽ ഇരുന്ന ആളാണ് ശിരസറ്റ് മരിച്ചത്.

Below Post Ad