മത സൗഹാർദ സന്ദേശമേകി കൂടല്ലൂർ കനിവ് കൂട്ടായ്മയുടെ സൗഹൃദ ഇഫ്താർ




 കൂടല്ലൂർ : മതസൗഹാർദത്തിന്റെ ഉദാത്തമായ മാതൃക കാട്ടി കൂടല്ലൂർ കനിവ് കൂട്ടായ്മ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

കൂടല്ലൂരിൽ ആറു വർഷത്തിലേറെയായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചുവരുന്ന കനിവ് കൂട്ടായ്മയാണ് സൗഹൃദ നോമ്പുതുറ സംഘടിപ്പിച്ചത്.



കൂടലൂരിലെ മത സാമൂഹിക സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിച്ചു, കൂടല്ലൂർ മഹല്ല് ഖത്തീബ് ഹംസ മന്നാനി കൂടല്ലൂർ ശിവക്ഷേത്രം കമ്മിറ്റി അംഗം മുരളീധരൻ തുടങ്ങിയവർ വിശിഷ്ട അതിഥികളായി.



ഒ.എം അബ്ദുൽ ഹമീദ് ഹാജി,സ്വാലിഹ് ടി കെ,
രാധാകൃഷ്ണൻ, വിശ്വനാഥൻ, വേണു, മുനീബ് ഹസ്സൻ, മുസ്തഫ ഹാജി, റഷീദ് ബാഖവി, സി  അബ്ദു, നഹാസ് സി കെ, മുബാറക്ക് പി പി, കൂടല്ലൂർ മഹല്ല് സെക്രട്ടറി ലത്തീഫ് തുടങ്ങിയവരും സംബന്ധിച്ചു




Below Post Ad