മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു



എടപ്പാൾ:നടുവട്ടം കാലടിത്തറയിൽ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ ചികിത്സയിൽ ഇരിക്കെ മരിച്ചു.

കാലടിത്തറ മന്ദാരവളപ്പിൽ സെൽവരാജിന്റെ ഭാര്യ ഷീജ(42)ആണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്.

ഏപ്രിൽ 5ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഷീജയെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു

Tags

Below Post Ad