പെരിന്തൽമണ്ണയില്‍ 65 കാരനെ 43കാരിയായ സ്ത്രീ രാത്രി 11ന് വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയെന്ന് പരാതി


 പെരിന്തൽമണ്ണ : ആലിപ്പറമ്പിലുള്ള 65 കാരനെ 43കാരിയായ സ്ത്രീ രാത്രി 11ന് വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കി രണ്ട് ലക്ഷം കൈക്കലാക്കിയെന്ന പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

 43 കാരിയായ സ്ത്രീ അവരുടെ ഫോണിൽ നിന്ന് കഴിഞ്ഞ മാർച്ച് 18-ന് രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മുറ്റത്ത് എത്തിയപ്പോൾ  5 പുരുഷന്മാർ ചേർന്ന്  മൊബൈലിൽ വീഡിയോ എടുക്കുകയും, സാമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

സംഘം ഭീഷണിപ്പെടുത്തിയത് പ്രകാരം മാർച്ച് 20ന് ഇവര്‍ക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.


Below Post Ad