പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ചാലിശേരി പോലീസ് സുരക്ഷ ബോധവൽക്കരണം ശക്തമാക്കി.ചാലിശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ആദ്യയോഗം സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെ.സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരം മയക്കുമരുന്ന്, ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കൽ, മൊബൈൽ ദുരുപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ ചാലിശ്ശേരി സ്റ്റേഷൻ പരിധിയിലെ എല്ലാ സ്കൂൾ അധ്യാപകരും, പി.ടി.എ ഭാരവാഹികളും കൂടാതെ വ്യാപാരികൾ ഓട്ടോ- ടാക്സി തൊഴിലാളികൾ നാട്ടുകാർ എന്നിവരെയും പങ്കെടുപ്പിച്ച് വിശദമായ യോഗം ചേരുമെന്ന് എസ്. എച്ച്.ഒ കെ. സതീഷ് കുമാർ പറഞ്ഞു.
സ്കൂളിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ പ്രീതി വർഗീസ്, സ്കൂൾ പ്രധാന അധ്യാപിക ടി. എസ് ദേവിക, പി.ടി.എ പ്രസിഡണ്ട് പി. കെ കിഷോർ, പഞ്ചായത്തംഗം പി.വി രജീഷ് എന്നിവർ സംസാരിച്ചു