ചങ്ങരംകുളം: ബന്ധുക്കളായ സഹോദരങ്ങളെ ലൈഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ അച്ചനും മകനും പോക്സോ കേസിൽ അറസ്റ്റിലായി.
പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പൻ (50)മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
സ്കൂളിലെ കൗൺസിലിങിനിടെയാണ് സംഭവം പുറത്തറിയുന്നത്. ആറ് മാസത്തോളമായി സഹോദരങ്ങളായ പെൺകുട്ടികളെ ബന്ധുക്കളായ അച്ചനും മകനും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ചങ്ങരംകുളം പോലീസിന് വിവരം നൽകുകയായിരുന്നു.
മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ എസ്ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസ് എത്തിയെന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അയ്യപ്പനെ കടവല്ലൂർ ബസ്റ്റോപ്പിൽ നിന്ന് മഫ്തിയിയിലെത്തിയ അന്വേഷണ സംഘം തന്ത്രപരമായാണ് വലയിലാക്കിയത്.
അടൂരിൽ ജോലി ചെയ്യുന്ന മകൻ വിഷ്ണു സംഭവം അറിഞ്ഞു മൊബൈൽ ഫോൺ ഓഫാക്കി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും.