അഡ്വ.പി.ടി ഷാഹുൽ ഹമീദ് കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദഗ്ദ സമിതിയിൽ


 

തൃശൂർ:കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദഗ്ദ സമിതിയിലേക്ക് തൃത്താല സ്വദേശി അഡ്വ.പി.ടി ഷാഹുൽ ഹമീദിനെ നിയമിച്ചു.

സർവ്വകലാശാലയിലെ ഫയലുകളും റജിസ്റ്ററുകളും ഉത്തരക്കടലാസ് തുടങ്ങിയ ഇതര രേഖകളുടെയും സമയ ബന്ധിതമായ നശിപ്പിക്കൽ നയങ്ങളിൽ പരിഷ്ക്കാരം വരുത്തുന്നതിനായി സർവ്വകലാശാല ഗവർണിംഗ് കൗൺസിൽ തീരുമാനപ്രകാരം നിയോഗിച്ച വിദഗ്ദ സമിതിയിലേക്കാണ് അഡ്വ.പി.ടി ഷാഹുൽ ഹമീദിനെ വൈസ് ചാൻസലർ നിയമിച്ചിരിക്കുന്നത്.

അഡ്വ.ഷാഹുൽ ഹമീദ് കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ്. ഭാര്യ ഫൈറൂസ, നിയമ വിദ്യാർത്ഥി സനാന്‍ അസീസ് പട്ടാമ്പി എം ഇ എസ് വിദ്യാർത്ഥിനി സൂനി സൈബു എന്നിവർ മക്കളാണ്

Tags

Below Post Ad