വളാഞ്ചേരി: മൂന്നാക്കൽ മേലെ പള്ളിയിൽ നേർച്ചപ്പെട്ടികൾ കുത്തിപ്പൊളിച്ച് പണം കവർന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. 80000 ത്തോളം രൂപ നഷ്ടപ്പെട്ടതാണ് കരുതുന്നത്.
വാച്ച്മാൻ ഇല്ലാത്ത സാഹചര്യം മുതലെടുത്തായിരുന്നു മോഷണം. വിവിധയിടങ്ങളിലായി സ്ഥാപിച്ച സി.സി.ടി.വി കണക്ഷനുകൾ വിച്ഛേദിച്ച നിലയിലായിരുന്നു. പള്ളിയുടെ പിറകിലൂടെ വന്ന് പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ മറച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. പള്ളിയുടെ അകത്തുള്ള കബോർഡുകളും നശിപ്പിച്ച നിലയിലാണ്.
മോഷ്ടിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കാസ് സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.മുൻപ് നേർച്ചപ്പെട്ടി കുത്തി തുറക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. തുടർന്ന് വഖബ് ബോർഡ് ഒരു വാച്ച്മാനെ നിയമിച്ചിരുന്നു.
ഡോഗ് സ്കോഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. വളാഞ്ചേരി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി