ചൈനയിലുണ്ടായ വാഹനാപകടത്തിൽ വിളയൂർ സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം. നഞ്ചിങ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന വിളയൂർ സ്വദേശിയായ മുഹമ്മദ് ജസീമാണ് മരിച്ചത്.
ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന സൗത്ത് ഈസ്റ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മലപ്പുറം ചെറുകര സ്വദേശി ജാസിമിനെ
പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് ചൈനയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുടർ നടപടികൾ നടന്നുവരികയാണ്.
ചൈനയിലുണ്ടായ വാഹനാപകടത്തിൽ വിളയൂർ സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം
മേയ് 02, 2023