കൂടല്ലൂർ: ജാറം റോഡിൽ ആളില്ലാത്ത രണ്ട് വീടുകളിൽ മോഷണം.
വീട് പൂട്ടി വിരുന്ന് പോയ വീട്ടുകാർ കഴിഞ്ഞ ദിവസം തിരിച്ച് വന്നപ്പേഴാണ് മോഷണ വിവരം അറിയുന്നത്.
പുറക് വശത്തെ വാതിൽ തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
തൊട്ടടുത്തുള്ള ആൾ താമസമില്ലാത്ത സഹോദരൻ്റെ വീട്ടിലും പുറക് വശത്തെ വാതിൽ തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്
രണ്ട് വീട്ടിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തൃത്താല പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
കൂടല്ലൂരിൽ രണ്ട് വീടുകളിൽ മോഷണം | KNews
മേയ് 02, 2023