ഗോഖലെ സ്കൂളിലെ കൂട്ട തോല്‍വി; സമഗ്ര അന്വേഷണം വേണം. എംഎസ്എഫ്


തൃത്താല നിയോജകമണ്ഡലത്തിലെ ഗോഖലെ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് റിസൾട്ട് വന്നപ്പോൾ 52 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ ജയിച്ചത് ഒരു വിദ്യാർത്ഥി മാത്രം. 

ഗോഖലെ സ്കൂളിൽ തന്നെ 60 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ സയൻസ് ബാച്ചിൽ വിജയിച്ചത് 42 വിദ്യാർത്ഥികൾ. 129 വിദ്യാർത്ഥികൾ എഴുതിയ കൊമേഴ്സ് ബാച്ചിൽ 79 വിദ്യാർത്ഥികൾ. ആകെ 241 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 122 വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്.

 വിദ്യാർത്ഥികൾ ജയിക്കുന്നതും തോൽക്കുന്നതും സ്വാഭാവികമാണ് എന്നാൽ ഗോഖലെ സ്‌കൂളിൽ സ്ഥിതി വളരെ ഗുരുതരമാണ് നൂറിലധികം വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലായിരിക്കുയാണ് പ്രസ്തുത വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് എം.എസ്.എഫ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

Tags

Below Post Ad