ചങ്ങരംകുളത്ത് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


 ചങ്ങരംകുളം: വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചിയ്യാനൂർ പാടത്ത് താടിപ്പടിയിൽ താമസിച്ചിരുന്ന മണികണ്ഠന്റെ മകൻ കാർത്തിക്(16)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

തിങ്കളാഴ്ച രാത്രി എട്ടരയോടെ പാതയോരത്തെ താമസ സ്ഥലത്തിന് പുറകിൽ സ്വകാര്യ വെകിതിയുടെ പറമ്പിലെ മരത്തിൽ കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയ കാർത്തികിനെ സഹോരങ്ങൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

തവനൂർ ചിൽഡ്രൻസ് ഹോമിൽ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയാണ് മരിച്ച കാർത്തിക്.പിതാവ് വർഷങ്ങളായി തമിഴ്നാട്ടിൽ ആണ്.മാതാവ് ബിന്ദുവിനെ ആറ് മാസമായി താമസ സ്ഥലത്ത് നിന്ന് കാണാതായിരുന്നു. വർഷങ്ങളായി പാതയോരത്ത് കുടിൽ കെട്ടി താമസിച്ച് വരികയാണ് ഇവരുടെ കുടുംബം

Below Post Ad