പെരിന്തൽമണ്ണ:അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഘം പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം.
ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഷബാന, ഷബീറലി, ജംഷാദ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
അലിപ്പറമ്പ് സ്വദേശിയായ മധ്യവയസ്കനാണ് 2 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്.
സംഘത്തിൽ ഉൾപ്പെട്ട മറ്റു രണ്ട് പേർ കൂടി ഇനിയും പിടിയിലാകാനുണ്ടെന്ന് പെരിന്തൽമണ്ണ പൊലീസ് അറിയിച്ചു.