ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് നിയമനം

 


ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ സ്റ്റാഫ് നഴ്സ് തസ്തികയില്‍ കരാര്‍ നിയമനം. 

സയന്‍സ് വിഷയത്തില്‍ പ്ലസ് ടു/പ്രീഡിഗ്രി, വി.എച്ച്.എസ്.ഇ, ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് വി.എച്ച്.എസ്.സി ഡൊമസ്റ്റിക് നഴ്സിങ് അല്ലങ്കില്‍ തത്തുല്യം എന്നിവയാണ് യോഗ്യത.

 അംഗീകൃത സര്‍വ്വകലാശാലയുടെ ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സ് വിജയിച്ചിരിക്കണം. കേരള നഴ്സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സിലില്‍ നഴ്സ്/മിഡ്‌വൈഫ് രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മെയ് 10 ന് വൈകിട്ട് അഞ്ചിനകം നേരിട്ട് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ കേന്ദ്രം ഓഫീസില്‍ ലഭിക്കും.

 ഫോണ്‍: 0466 2256368.



Below Post Ad