എടപ്പാളിൽനിന്നും ബസിൽ കയറിയ യുവാവ് യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം സ്വയം കഴുത്തറത്തു


 

എടപ്പാൾ : യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടൊണ് ദാരുണ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശപ്പിച്ചു. മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി 11 മണിയോടെ വെന്നിയൂരിനു സമീപമാണു സംഭവം.

ഗൂഡല്ലൂർ സ്വദേശിനി സീതയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. യുവതിയുടെ നെഞ്ചിൽ കുത്തേറ്റ നിരവധി പാടുകളുണ്ട്. വയനാട് സ്വദേശി സനിൽ (25) ആണ് യുവതിയെ ആക്രമിച്ച ശേഷം സ്വയം കഴുത്ത് മുറിച്ചത്. ഇരുവരും മുൻ പരിചയക്കാരാണ്. ബസിൽ ഇരുവരും ഒരുമിച്ചാണ് ആദ്യം ഇരുന്നിരുന്നത്. പിന്നീട് ഇരുവരും തമ്മിൽ ബഹളമുണ്ടായതായും ആളുകൾ പറയുന്നു.

യുവാവ് എടപ്പാളിൽനിന്നും യുവതി അങ്കമാലിയിൽ നിന്നുമാണു ബസിൽ കയറിയത്. കയറിയപ്പോൾ ഇരുവരും ബസിന്റെ മധ്യഭാഗത്തെ സീറ്റിൽ ഒരുമിച്ചാണ് ഇരുന്നിരുന്നത്. ഇതിനിടെ ഇരുവരും വാക്കേറ്റമുണ്ടായിരുന്നതായി ബസ് ജീവനക്കാർ പറഞ്ഞു. കോട്ടയ്ക്കലിൽവച്ച് ഇവരെ പിറകിലെ സീറ്റിലേക്കു മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴാണു സംഭവം.

യുവതിയുടെ നെഞ്ചിൽ ഒന്നിലേറെ കുത്തേറ്റിട്ടുണ്ട്. ശേഷം യുവാവ് കഴുത്തറുക്കുകയായിരുന്നു. തുടർന്ന് കത്തി പുറത്തേക്ക് എറിഞ്ഞതായും ജീവനക്കാർ പറഞ്ഞു. ഉടൻ ബസ് ജീവനക്കാർ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവഷളായതോടെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. യുവാവിനു ഗുരുതര പരുക്കുണ്ട്. സനിൽ കോട്ടയത്ത് ഹോട്ടൽ ജീവനക്കാരനാണ്. അതേസമയം എന്തിനാണ് ഇയാൾ യുവതിയെ കുത്തിയതെന്നോ സ്വയം കഴുത്തറുത്തതെന്നോ വ്യക്തമല്ല.

Tags

Below Post Ad