പത്തു വർഷങ്ങൾക്കു മുൻപ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരു പുതുക്കലും നടത്തിയിട്ടില്ലായെങ്കിൽ, തിരിച്ചറിയൽ രേഖകളും, മേൽവിലാസ രേഖകളും ഓൺലൈൻ വഴി ജൂൺ 14, 2023 വരെ സൗജന്യമായി അപ്‌ലോഡ് ചെയ്ത് ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം.
ഇതിനായി വെബ്സൈറ്റ് https://myaadhaar.uidai.gov.in സന്ദർശിച്ച്, ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് Document Update ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം.
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ, ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം അൻപത് രൂപ നിരക്കിൽ ചെയ്യാവുന്നതാണ്
പത്ത് വർഷം മുമ്പെടുത്ത ആധാർ സൗജന്യമായി പുതുക്കാനുള്ള അവസാന ദിവസം ജൂൺ 14
ജൂൺ 09, 2023