ന്യൂഡൽഹി : കഴിഞ്ഞ മാസം 19ന് പിൻവലിച്ച 2000 രൂപ നോട്ടുകൾക്ക് പകരം ആയിരം രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്ന പ്രചാരണങ്ങൾ തള്ളി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്
ആയിരം രൂപ നോട്ടുകൾ കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ഇത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു
അഞ്ചൂറു രൂപ നോട്ടുകൾ പിൻവലിക്കാനോ പഴയ ആയിരത്തിന്റെ നോട്ടുകൾ പുനരവതരിപ്പിക്കാനോ റിസർവ് ബാങ്കിന് പദ്ധതിയില്ലദയവായി ഊഹോപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ശക്തികാന്ത് ദാസ് വ്യക്തമാക്കി
2000 രൂപ നോട്ടിന് പകരം വരുന്നത് 1000 രൂപയുടെ നോട്ട്,500 രൂപ നോട്ട് പിൻവലിക്കും;ആർ ബി ഐ വിശദീകരണം
ജൂൺ 09, 2023
Tags