എടപ്പാൾ: കോയമ്പത്തൂരിൽ നിന്നും മോഷണം പോയ മൂന്നുലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് മോട്ടോർ വാഹന വകുപ്പ് പൊന്നാനിയിൽ നിന്നും പിടികൂടി.
ചൊവ്വാഴ്ച പുലർച്ചെ 1.30തോടെ ജില്ലാ എൻഫോഴ്സ് വിഭാഗം പിടികൂടിയത്. കോയമ്പത്തൂർ ഉക്കടം സോക്കർ നഗറിൽ കുരുകകുകടയിൽ കണിയത്തൂരിലെ സുൽത്താൻ സയ്യിദ് ഇബ്രാഹിമിന്റെ റോയൽ എൻഫീൽഡ് ഹിമാലയ ബൈക്കാണ്കണ്ടെടുത്തത്.
ഉക്കടം പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ കേരള ട്രാൻസ്പോർട്ട് കമ്മീഷൻ ശ്രീജിത്തിന്റെ നിർദേശപ്രദേശരണം ജില്ലാ എൻഫോമെന്റ് കോട്ടയ്ക്കൽ കൺട്രോൾ റൂം എംവിഐ അരുൺ എം വി ഐ കെ ആർ ഹരിലാൽ, വി വിജീഷ് എന്നിവർ നടത്തുന്ന പരിശോധന സമയത്ത് പൊന്നാനി പുഴമ്പുറത്ത് നിന്നും സംശയകരാമായ സാഹചര്യത്തിൽ ഒരാളെ ബൈക്കുമായി കണ്ടെത്തിയത്.
പരിശോധന സംഘം അടുത്തെത്തും മുൻപ് ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഉപേക്ഷിച്ച ബൈക്കിന്റെ താക്കോൽ ഇടുന്ന ഭാഗം പൊട്ടിച്ചതായും നമ്പർ പ്ലേറ്റ് തകർത്തതായും കണ്ടെത്തിയ തുടർന്ന് പെരുമ്പടപ്പ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉക്കടത്തുനിന്നും മോഷണം പോയ ബൈക്ക് ആണെന്ന് തിരിച്ചറിഞ്ഞത്. പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.