അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് അർജൻറീനൻ സൂപ്പർ താരം ലയണൽ മെസി. 2026ൽ യു.എസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പിൽ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റൻ സ്‌പോർട്‌സിനോടാണ് താരം വെളിപ്പെടുത്തിയത്.
ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നുവെന്നും ലോകകിരീടം നേടിയത് തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണെന്നും മെസി പറഞ്ഞു.
2022ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസി തന്റെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം അർജൻറീനൻ പടയ്‌ക്കൊപ്പം സ്വന്തമാക്കിയിരുന്നു.